2012 മാർച്ച് 30, വെള്ളിയാഴ്‌ച

ഓര്‍മയുടെ തീരത്ത് ...

നീല വാന ചോലയില്‍ ....

പുല്ലങ്ങോട് ഹൈ സ്കൂള്‍ ...
ഓഫീസ് റൂമിനു തൊട്ടടുത്ത്‌ സ്കൂള്‍ സ്റ്റേജ് ...
സ്കൂള്‍ മുറ്റം നിറയെ ജനങ്ങള്‍ ,വിധ്യാര്തികള്‍ ,മാഷുമാര്‍ ,.ആകെ ആള്‍ കൂട്ടം ബഹളമയം .. 
അവിടെ യൂത്ത്‌ ഫെസ്റ്റിവല്‍ പൊടീ പൂരം ആരെങ്ങേരുകയാണ് .
കലാ പരിപാടികള്‍ അരങ്ങു തകര്‍ക്കുന്നു ...മിമിക്രി ,മോണോ ആക്റ്റ്‌ ,ഭാരത നാട്യം ,മോഹിനിയാട്ടം ,ഗ്രൂപ്‌ ഡാന്‍സ് ,എന്നിവ കഴിഞ്ഞ ക്ഷീണത്തില്‍ ഒരുപറ്റം ..
സ്റ്റേജ് ല് നിന്നും അടുത്ത അനൌണ്‍സ് ...ലളിത ഗാനത്തിന് പേര് കോടുത്തവര്‍
തയ്യറായിരിക്കുക ,അടുത്തതായി ലളിതഗാന മല്‍സരം ..
എന്റെ ഹൃദയം പടപടാ മിടിക്കാന്‍ തുടങ്ങി ..ഞാനും ലളിതഗാനതിനു പേര് കൊടുത്തവരുടെ കൂട്ടത്തില്‍ .
ഇത് വരെ സ്റ്റേജ് ല് കേറി പാടിയിട്ടില്ല ..ക്ലാസില്‍ കുട്ടികള്‍ക്ക് മുന്നില്‍ ചിലപോഴൊക്കെ പാടിയതോഴിച്ചാല്‍ കളം കാലി .എന്നാലും പാടു ഞാന്‍ തന്നെ സെലക്ട്‌ ചെയ്തു, ഞാന്‍ ഒറ്റയ്ക്ക് പഠിച്ചു ...സ്റ്റേജ് നു പിന്‍വശം പേരുകൊടുത്ത എല്ലാവരും എത്തി ..രണ്ടു മൂന്നളുടെ പാടു ഘംഭീരമായി കഴിഞ്ഞു .. പിന്നെ ഞാന്‍ .
സ്റ്റേജ് ല് കേറി ...കര്‍ട്ടന്‍ താന്ന് കിടക്കുന്നു ,ഞാന്‍ ആകെയൊന്നു നോക്കി ..അവിടെ ആരുമില്ല ,തൊണ്ടയില്‍ വെള്ളം വറ്റി .ഒന്ന് മുരടനനക്കി പോക്കറ്റില്‍ നിന്നും പാട്ടെഴുതിയ കടലാസ
ഒരിക്കല്‍ കൂടി ഓടിച്ചു നോക്കി ,ശ്വാസം നന്നായി വലിച്ചു വിട്ടു ,പെട്ടന്നു കര്‍ട്ടന്‍ ഉയര്‍ന്നു .ഒപ്പം ഞാനും
തുടങ്ങി..
നീല വാന ചോലയില്‍ ,നിന്തിടുന്ന ചന്ദ്രികേ ,
ഞാന്‍ രചിച്ച കവിതകള്‍ ,നിന്റെ മിഴിയില്‍ കണ്ടു ഞാന്‍ ,
വരാതെ വന്ന എന്‍ ദേവി ...(നീല വാന ചോലയില്‍ )
പാടി തീര്‍ന്നതോടെ കര്‍ട്ടന്‍ വീണ്ടും താഴേക്കു ..ആശ്വാസത്തില്‍ ഞാന്‍ വീണ്ടും ദീര്‍ഘ ശ്വാസം വിട്ടു .
അത്യാവിശ്യം നന്നായി പാടി എന്നൊരു തോന്നല്‍ ,ആശ്വാസം ,സമാധാനം ,ഇത്തിരി ഹുങ്ക് വന്നോ
എന്നൊരു സംശയം .എന്തായാലും സമ്മാനം കിട്ടാന്‍ സാധ്യത ..എന്റെ മനസിന്റെ കണക്ക് പുസ്തകം
രേഖ പെടുത്താന്‍ തുടങ്ങി . ..സ്റ്റേജ് ല് നിന്നും കേറാനും ഇറങ്ങാനുമുള്ള ഒതുക്കിനു തൊട്ടടുത്ത്‌ സൌണ്ട്
സിസ്റ്റം കണ്ട്രോള്‍ ചെയ്തു മൈക്കിന്റെ കണ്ണിലുണ്ണി ..കാളികാവ് കാരുടെ സ്പീക്കെര്‍ സെറ്റ്‌ മാഷ്‌ സാക്ഷാല്‍ "ചൂരക്കുത്തു " ഇരിക്കുന്നു .പാടി തീര്‍ന്ന ആശ്വാസത്തില്‍ ഇറങ്ങി വരുന്ന എന്നെ നോക്കി
ചൂരക്കുത്ത് ഒറ്റ ചോദ്യം ...
എടാ പോട്ടാ ...ലളിത ഗാനത്തിന് സിനിമാ പാട്ടാ പാടാ ..?പോയിക്കജു വിടുന്നു ..
ഞാന്‍ ഉതി വീര്‍പ്പിച്ച ബലൂണ്‍ സൂചിയില് വീണ പോലെ sooooooom...ട്ടോ..ദേ കെടക്കുന്നു .
എന്റെ ഹുങ്ക് പോയ വഴി കണ്ടില്ല ..ലളിത ഗാനത്തിന് സിനിമാ പാട്ട് പറ്റില്ലാന്ന സത്യം ഞാന്‍
മനസിലാക്കിയത് അപ്പോഴാണ്‌ ...എനിക്കറിയാത്ത അറിവ് പകര്‍ന്ന തന്ന ആനിമിഷം ഞാന്‍
മറന്നിട്ടില്ല ..മറക്കുകയുമില്ല ..
ആ വാക്കുകള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു ..എനിക്ക് കിട്ടിയ ആദ്യ വിമര്‍ശനം ,ആ വാക്കുകള്‍
ഇന്നും ഞാന്‍ എന്റെ ഹൃദയ ത്തില്‍ സൂക്ഷിക്കുന്നു ..എനിക്ക് വഴി കാട്ടിയായി .
അന്നത്തോടെ ഞാന്‍ ഒരു പാഠം പഠിച്ചു ....
"ഒരു കാര്യത്തി നിറങ്ങുംപോള്‍ അതിന്റെ എല്ലാ വശങ്ങളും ശരിക്കറിയുക ,
അറിയാത്ത കാര്യങ്ങള്‍ അറിയുന്നവരോട് ചോദിച്ചു മനസിലാക്കുക .
ആവിശ്യ മില്ലാതെ സ്വയം ഊതി വീര്‍പ്പികാതിരിക്കുക ."
ഇന്നും ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ടിക്കുന്നതും അത് തന്നെ ...